Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിക്കെതിരെ സുധീരന്‍ വീണ്ടും

തിരുവനന്തപുരം: കെ. മുരളീധരന്‍ ഒരേ സമയം വാദിയുടെയും വിധികര്‍ത്താവിന്റെയും പ്രതിയുടെയും റോളുകള്‍ കൈകാര്യം ചെയ്യുകയാണെന്ന് വി.എം. സുധീരന്‍ എംപി. ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നവമ്പര്‍ 16 ശനിയാഴ്ച സുധീരന്‍ ഈ വിമര്‍ശനം ഉയര്‍ത്തിയത്.

തനിക്ക് ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കുകയും അതേ സമയം അച്ചടക്കത്തെപ്പറ്റി സംസാരിക്കുകയും ചെയ്യുകയാണ് മുരളീധരന്‍. ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഒരു ശൈലിയായി സ്വീകരിച്ചവരുണ്ട്. അവരുടെ വിമര്‍ശനങ്ങള്‍ മുരളി കണ്ടില്ലെന്ന് നടിക്കുകയാണ്. - സുധീരന്‍ പറഞ്ഞു.

ഞാന്‍ ഈ സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനല്ല. പൊതു താല്പര്യത്തെ മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്. ഇവിടെ അഴിമതി കൂടുകയാണ്. പൊലീസുള്‍പ്പെടെ മിക്കവാറും മേഖലകളില്‍ അഴിമതി കൂടുകയാണെന്നും മാത്രമല്ല, അത് താഴെതട്ടിലേക്ക് കൂടി പരക്കുകയാണ്. ഗുണ്ടാസംഘം അഴിഞ്ഞാടുകയാണ്. - സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+