തിരുവനന്തപുരത്ത് സിവില്‍ സ്റേഷന്‍ സ്ഥാപിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ സിവില്‍ സ്റേഷന്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ദീര്‍ഘദൂരബസുകള്‍ക്ക് പ്രത്യേക ബസ്സ്റാന്റ് സ്ഥാപിക്കും. ഇതിനായി സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ നഗരത്തിലേക്ക് വരികയും പോവുകയും ചെയ്യുന്ന ദീര്‍ഘദൂര ബസുകള്‍ ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് പ്രത്യേക ബസ്സ്റാന്റ് സ്ഥാപിക്കുന്നത്.












Click it and Unblock the Notifications