Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനനയം തയ്യാറാവുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ യുവജനനയത്തന്റെ കരട് രൂപം തയ്യാറാക്കി. യുവജനങ്ങല്‍ക്ക് സ്വയം തൊഴില്‍ പദ്ധതി ഏര്‍പ്പെടുത്താനും യുവജന സന്നദ്ധസേന രൂപീകരിയ്ക്കാനും നയത്തില്‍ ഉദ്ദേശിയ്ക്കുന്നു.

1400 പേരുള്ളതായിരിയ്ക്കും യുവജന സന്നദ്ധ സേന. യുവാക്കളുടെ സ്വയം തൊഴില്‍ പദ്ധതിയുടെ പേര് യുവജ്യോതി എന്നായിരിയ്ക്കും. ഈ നയത്തിന് ഇനി മന്ത്രിസഭയുടെ അംഗീകാരം വേണം. ബാങ്ക് കളുടെ സ്വയം തൊഴില്‍ പദ്ധതിപ്രകാരമാണ് സര്‍ക്കാര്‍ സ്വയം തൊഴില്‍ പദ്ധതി രൂപീകരിയ്ക്കുന്നത്. യുവജന വിദഗ്ധ സമിതി രൂപീകരിയ്ക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്.

ഓരോ ജില്ലകളിലും 100 യുവാക്കളെ കണ്ടെത്തിയാണ് 1400 പേരുള്ള യുവജന സന്നദ്ധസേന രൂപീകരിയ്ക്കുന്നത്. വിവിധ മേഖലകളില്‍ മികവുള്ളവരായിരിയ്ക്കും വിദഗ്ധസമിതിയിലെ അംഗങ്ങള്‍. സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും യൂത്ത് ഹോസ്റലുകള്‍ തുറക്കാനും നയത്തില്‍ പരിപാടിയുണ്ട്. ഇതിന് പുറമേ പ്രാദേശിക തലങ്ങളില്‍ യൂത്ത് ക്ലബുകള്‍ രൂപീകരിയ്ക്കും.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളോടും, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളോടും സഹകരിച്ച് തൊഴില്‍ പരിശീലന കേന്ദ്രങ്ങളും നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+