യുഎസില്‍ ജാഗ്രത
ന്യൂയോര്‍ക്ക്: നിര്‍ണ്ണായക കേന്ദ്രങ്ങളില്‍ അല്‍ ക്വെയ്ദ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് യുഎസ് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് യുഎസില്‍ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് കാവല്‍ ശക്തമാക്കി.
സാമ്പത്തികഘടനയെ താറുമാറാക്കുന്ന, കൂട്ടനാശം വിതയ്ക്കുന്ന ആക്രമണങ്ങള്‍ അല്‍ക്വെയ്ദ യുഎസില്‍ അഴിച്ചുവിട്ടേക്കാമെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട്. സുരക്ഷാനടപടികള്‍ ശക്തമാക്കിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.- യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ സുരക്ഷാ ഉപദേശകനായ കൊണ്ടോലീസ റൈസ് പറഞ്ഞു.
എണ്ണ ശുദ്ധീകരണശാലകള്‍, ആണവനിലയങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളിലാണ് സുരക്ഷാസേനയെ കൂടുതലായി വിന്യസിച്ചിരിക്കുന്നത്. ഒസാമ ബിന്‍ കഴിഞ്ഞയാഴ്ച അല്‍-ജസീറ ടിവിയിലൂടെ നടത്തിയ വെല്ലുവിളിയും അല്‍-ക്വെയ്ദ അംഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായതും കണക്കിലെടുത്താണ് എഫ്ബിഐ മറ്റൊരു ആക്രമണത്തിനുള്ള സാധ്യത മണക്കുന്നത്.
യുഎസ് പൗരന്‍മാരോട് ജാഗ്രതപാലിക്കാനും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. മുസ്ലിങ്ങളുടെ വിശുദ്ധമാസമായ റംസാന്‍കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എഫ്ബിഐ മുന്നറിയിപ്പ് നല്കുന്നു.












Click it and Unblock the Notifications