സ്വര്‍ണത്തിന് റെക്കോഡ്വില
മുബൈ: വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. നവംബര്‍ 17 ബുധനാഴ്ച സ്വര്‍ണവില എക്കാലത്തെയും റെക്കോഡായ 10 ഗ്രാമിന് 6,545 എന്ന നിലയിലെത്തി. തങ്കത്തിന്റെ വില പത്ത് ഗ്രാമിന് 6580 രൂപയാണ്.
ഇതോടെ പവന് വില 5232 രൂപയായി.
ലണ്ടനില്‍ സ്വര്‍ണവില കഴിഞ്ഞ 16 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇത് ഔണ്‍സിന് 441.30 ഡോളറാണ് ഇപ്പോള്‍.
അമേരിക്കന്‍ ഡോളറിന്റെ വിലയിടിവും നാണയപ്പെരുപ്പവും കാരണം ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുവാന്‍ തുടങ്ങിയതോടെയാണ് വില വര്‍ദ്ധനവുണ്ടായത്.
ഇന്നലെ പത്ത് ഗ്രാമിന് 6,540 രൂപയുണ്ടായിരുന്ന സ്വര്‍ണവില ഇന്ന് 6,580 ആയി ഉയര്‍ന്നു.












Click it and Unblock the Notifications