കശ്മീര്‍: തീവ്രവാദികള്‍ പിടിയില്‍
ശ്രീനഗര്‍: കശ്മീരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പങ്കെടുക്കുന്ന റാലി നടക്കുന്ന സ്ഥലത്തിനടുത്തുനിന്നുള്ള ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ രണ്ടു തീവ്രവാദികള്‍ സുരക്ഷാഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
റാലി നടക്കുന്നിടത്തു നിന്നും 2കിലോമീറ്റര്‍ അകലെയുള്ള ഡാല്‍ ഗേറ്റിലെ കോംപ്ലക്സില്‍ നിന്ന് സുരക്ഷാഉദ്യോഗസ്ഥരോടൊപ്പം പൊലീസും പട്ടാളവും ചേര്‍ന്നു നടത്തിയ 20 മിനിട്ടു നീണ്ട വെടിവയ്പിനു ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടത്.
രണ്ടു ജവാന്‍മാര്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കെട്ടിടത്തിനു ചുറ്റുമുള്ള സുരക്ഷാസംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ഐ.ജി കെ. ശ്രീനിവാസന്‍ അറിയിച്ചു.












Click it and Unblock the Notifications