ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വാദം തുടരും
ചെന്നൈ: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷയിന്മേല്‍ വാദം കേള്‍ക്കുന്നത് മദ്രാസ് ഹൈക്കോടതി നവംബര്‍ 18 വ്യാഴാഴ്ച തുടരും.
ശങ്കരാചാര്യരുടെ അഭിഭാഷകന്‍ ഫയല്‍ ചെയ്ത രണ്ടാമത്തെ സത്യവാങ്മൂലം പഠിക്കുന്നത് സമയം വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച വാദം കേള്‍ക്കല്‍ ഏതാനും മണിക്കൂര്‍ വൈകിയിരുന്നു.
സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് തനിക്ക് കഴിഞ്ഞ രാത്രിയില്‍ മാത്രമാണ് ലഭിച്ചതെന്നും അതിനാല്‍ വാദത്തിന് തയ്യാറെടുക്കാന്‍ സമയം വേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
നവംബര്‍ 18ന് ശങ്കരാചാര്യരെ കോടതിക്ക് മുമ്പാകെ ഹാജരാക്കാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications