വിഎച്ച്പി നേതാക്കള്‍ അറസ്റില്‍
അഹമ്മദാബാദ്: വിലക്ക് ലംഘിച്ച് വിജയ്യാത്ര നടത്താനുള്ള വിഎച്ച്പി ശ്രമം പൊലീസ് തടഞ്ഞു. വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ, വിഎച്ച്പി നേതാവ് ആചാര്യ ധര്‍മ്മേന്ദ്ര മഹാരാജ് എന്നിവരെ നവമ്പര്‍ 17 ഞായറാഴ്ച പൊലീസ് അറസ്റ് ചെയ്തു.
സോമനാഥ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ വിഎച്ച്പി നേതാക്കള്‍ പ്രധാനമന്ത്രി വാജ്പേയിയെയും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ലിംഗ്ദോയ്ക്കും എതിരെ രൂക്ഷ വിമര്‍ശനം നടത്തി. അതിന് ശേഷം നേതാക്കള്‍ ഗോധ്രയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. നേതാക്കളെ കസ്റഡിയിലെടുത്തു.
മറ്റ് 20 വിഎച്ച് പി നേതാക്കളെയും പൊലീസ് അറസ്റ് ചെയ്ത് നീക്കി. പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച തേരിലായിരുന്നു പ്രവീണ്‍ തൊഗാഡിയയും ആചാര്യ ധര്‍മ്മേന്ദ്രയും ഗോധ്രയിലേക്ക് നീങ്ങിയത്. തൊഗാഡിയയുടെ ഭാര്യയെയും മകളെയും പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications