വിഎച്ച്പി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി
അഹമ്മദാബാദ്: പൊലീസുമായി ഏറ്റുമുട്ടയതിനെ തുടര്‍ന്ന് വി എച്ച് പി പ്രവര്‍ത്തകരെ അഹമ്മദാബാദില്‍ അറസ്റ് ചെയ്തു.
വി എച്ച് പിയുടെ വിജയ്യാത്ര തടയുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. സോമനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വി എച്ച് പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. വിജയ് യാത്ര തുടങ്ങുന്നതിന് മുമ്പായി സോമനാഥ ക്ഷേത്രത്തില്‍ ഒരു പൂജ നടത്തുന്നതിനായി എത്തിയതായിരുന്നു വി എച്ച് പി പ്രവര്‍ത്തകര്‍.
വി എച്ച് പി പ്രവര്‍ത്തകരെ ഗോദ്രയിലേക്ക് പോവാന്‍ അനുവദിക്കുന്നില്ലെന്നും വിജയ് യാത്രയില്‍ പങ്കെടുക്കുന്നവരെ അഹമ്മദാബാദില്‍ വെച്ചു തന്നെ അറസ്റ് ചെയ്യുമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.
വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാവുമെന്നതിനാല്‍ വിജയ് യാത്ര തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications