കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കും ലോറിയും കൂട്ടിയിടിച്ച് 4 മരണം

  • By Staff
Google Oneindia Malayalam News

കുനിശേരി: ചെങ്കാരത്ത് നേരുകുളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൈക്കിലുണ്ടായിരുന്ന ആലങ്ങോട് ഷക്കീല മന്‍സിലില്‍ അബ്ദുള്‍ ലത്തീഫ് (28), സഹോദരി ഷക്കീല (21), മുത്തലിഫിന്റെ മകള്‍ മുഹമ്മദ് ഫസല്‍ (നാല്), ഫഹദ് (രണ്ട്) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മുത്തലിഫിന്റെ ഭാര്യ ഫൗസിയക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരെ ആലത്തൂര്‍ ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവംബര്‍ 17 ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. നെല്ലിയാമ്പതിയില്‍ മുത്തലിഫിന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോയിരുന്നു അപകടം. ചിറ്റൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന ഒരു ലോറിയെ മറികടക്കുന്നതിനിടയില്‍ മറിഞ്ഞുവീണ ഉടനെ എതിര്‍ഭാഗത്തു നിന്ന് വന്ന ലോറി കയറിയാണ് അപകടമുണ്ടായത്. വലതുഭാഗത്തേക്ക് മറിഞ്ഞ നാല് പേരും ലോറിയുടെ അടിയില്‍ പെട്ടു. ഇടതുഭാഗത്തേക്ക് വീണ ഫൗസിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

നാല് പേരും അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തിരൂരില്‍ ഹോട്ടല്‍ നടത്തുകയാണ് മുത്തലിഫ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X