Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബു ദിവാകരനെ നീക്കണമെന്നാവശ്യം

തിരുവനന്തപുരം: ബാബു ദിവാകരനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പി.ബി ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിക്കു കത്തു നല്‍കി.

പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി ഷിബു ബേബിജോണിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മറ്റിയുടെ തീരുമാനമാണിതെന്നും ഇക്കാര്യം സ്പീക്കറേയും യു.ഡി.എഫ് കണ്‍വീനറേയും അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ജനറല്‍ സെകട്ടറി എ.വി താമരാക്ഷന്‍ അറിയിച്ചു.

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ആര്‍.എസ്.പി.ബിക്ക് മന്ത്രിസ്ഥാനം വേണം. എന്നാല്‍ മന്ത്രിയാരെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയായിരിക്കും. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ തീരുമാനം പറയാനവകാശമില്ല.ആര്‍.എസ്.പി.ബി സംസ്ഥാനസമ്മേളനം 27.28 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചതായുള്ള ബാബു ദിവാകരന്റെ പ്രസ്താവന കണ്ടു. പാര്‍ട്ടിയുടെ പേര് അനാവശ്യമായി ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കും.

ബാബു ദിവാകരനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയോടാവശ്യപ്പെടുമെന്നും താമരാക്ഷന്‍ പറഞ്ഞു.പാര്‍ട്ടി വിരുദ്ധ നടപടികള്‍ കൈക്കൊണ്ട ബാബു ദിവാകരനോട് മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ ഒക്ടോബര്‍ 18നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ബാബു ദിവാകരന്‍ ഇതനുസരിക്കാന്‍ തയ്യാറാവാത്തതു കൊണ്ടാണ് ഈ നടപടി.എന്നാല്‍ താമരാക്ഷന്‍ പക്ഷത്തിന്റെ ആവശ്യമംഗീകരിക്കാന്‍ മുഖ്യമന്ത്രിയോ മുന്നണി നേതൃത്വമോ തയ്യാറാകില്ലെന്നാണ് സൂചന. കത്തു ലഭിച്ചെങ്കിലും മുഖ്യമന്ത്രി ബാംഗ്ലൂരിലേക്കു പോയതിനാല്‍ ചര്‍ച്ചകളൊന്നും നടന്നില്ല.അതേസമയം താമരാക്ഷന്‍ പക്ഷമാവശ്യപ്പെട്ടതിന്റെ പേരില്‍ ബാബു ദിവാകരനെ നീക്കേണ്ടതില്ലെന്നാണ് മുന്നണി തീരുമാനം.

27,28 തീയതികളില്‍ ബാബു ദിവാകരന്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്നു പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ബാബു ദിവാകരന്‍ പക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+