മന്ത്രിമാറ്റമാവശ്യപ്പെടാന്‍ അര്‍ഹതയില്ല
കണ്ണൂര്‍: ബാബു ദിവാകരനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെടാന്‍ എ.വി താമരാക്ഷന് യാതൊരര്‍ഹതയുമില്ലെന്ന് കെ.അബ്ദുള്‍ഖാദര്‍.
അര്‍.എസ്.പി.ബി എതിര്‍പക്ഷത്തിന്റെ നേതാവായ അദ്ദേഹം കണ്ണൂരില്‍ നവംബര്‍ 17 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. ഇക്കാര്യം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് പാര്‍ട്ടി സംസ്ഥാന സമിതിയാണ്.
പാര്‍ട്ടി സമ്മേളനം വിളിച്ചുകൂട്ടാന്‍ താമരാക്ഷന്‍ തയ്യാറാവുന്നില്ല.ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെ പക്ഷത്താണെന്ന് അബ്ദുള്‍ ഖാദര്‍ അവകാശപ്പെട്ടു.
ബാബു ദിവാകരനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് പി -ബി ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിയ്ക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍.












Click it and Unblock the Notifications