ചതിരൂരിലെ ആദിവാസി സമരം ഒത്തുതീര്‍ന്നു
കണ്ണൂര്‍: ചതിരൂരിലെ നീലായ്മലയില്‍ സര്‍ക്കാര്‍ വനംഭൂമി കൈയേറിയ ആദിവാസികള്‍ ചര്‍ച്ചയെ തുടര്‍ന്ന് ഭൂമിയില്‍ നിന്ന് ഒഴിയാന്‍ സമ്മതിച്ചു.
കെ. പാനൂരിന്റെ മധ്യസ്ഥതയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും ആദിവാസി വിമോചന മുന്നണി നേതാക്കളും ഇരിട്ടിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്.
ചര്‍ച്ചയില്‍ ആദിവാസി നേതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ മിക്കതും അംഗീകരിച്ചു. ചതിരൂരില്‍ കയ്യേറിയ വനം ഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറി യിച്ചു. വനം നൂറ്റിപ്പത്ത് കോളനിയിലെ 36 ഏക്കര്‍ ഭൂമി സര്‍വെ നടത്തി ആദിവാസികള്‍ക്ക് പട്ടയം നല്‍കും.
നീലായ്മലയിലെ കശുവണ്ടി തോട്ടം പാട്ടത്തിന് നല്‍കാതെ ആദിവാസികള്‍ക്ക് വിളവെടുപ്പിന് നല്‍കും. വിളവെടുപ്പിന്റെ 25 ശതമാനം വനം വകുപ്പിന് നല്‍കണം.












Click it and Unblock the Notifications