കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം: പെണ്‍കുട്ടിയുടെ കൈവെട്ടി

  • By Staff
Google Oneindia Malayalam News

നെടുമങ്ങാട്: പ്രേമിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാനാവില്ലെന്ന് കണ്ടപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ കൈ വെട്ടിമാറ്റി. നെടുമങ്ങാട് ഉളിയൂര്‍ കൈപ്പള്ളിയില്‍ സന്ധ്യാഭവനില്‍ അപ്പുവിന്റെ മകള്‍ സന്ധ്യയുടെ കൈയാണ് യുവാവ് പകുതിഭാഗം വെട്ടിമാറ്റിയത്.

സന്ധ്യയുടെ അച്ഛന്റെ സഹോദരനായ സുരേന്ദ്രനാണ് ഈ അക്രമത്തിന് പിന്നില്‍. സന്ധ്യയെ മറ്റൊരു യുവാവിന് വിവാഹം ചെയ്തു നല്കാനുള്ള വീട്ടുകാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സുരേന്ദ്രന്‍ സന്ധ്യയെ ആക്രമിച്ചത്.

കണിയാപുരം ബിഎഡ് കോളെജില്‍ വിദ്യാര്‍ത്ഥിനിയായ സന്ധ്യ രാവിലെ വീടിന്റെ പൂമുഖത്ത് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് സുരേന്ദ്രന്‍ കൊടുവാളുമായി എത്തിയത്. സന്ധ്യ വീടിനകത്തേക്ക് ഓടിക്കയറിയെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് ഉപദ്രവിച്ചു. തുടര്‍ന്ന് കുളിമുറിയില്‍ ഒളിച്ച സന്ധ്യയെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കൊടുവാളുപയോഗിച്ച് വെട്ടുകയായിരുന്നു.

ഒരു കൈ പകുതിയോളം അറ്റു താഴെവീണു. മറു കൈക്കും സാരമായ പരിക്കുണ്ട്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ധ്യയുടെ കൈ ഒമ്പതുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നിച്ചേര്‍ത്തു.

കൊടുവാളുമായി വെല്ലുവിളികള്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സുരേന്ദ്രനെ നാട്ടുകാര്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. സുരേന്ദ്രനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് വീഴ്ത്തി പൊലീസില്‍ ഏല്പിച്ചു. സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X