ജേക്കബ് താറടിക്കാന്‍ ശ്രമിക്കുന്നു: മാണി
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ് തന്നെ താറടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും എന്നാല്‍ ആ ശ്രമങ്ങള്‍ വിലപോവില്ലെന്നും മന്ത്രി കെ. എം. മാണി പറഞ്ഞു.
നവംബര്‍ 17 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തെറ്റ് ചെയ്തവരെ ശിക്ഷിക്കുമെന്നും എന്നാല്‍ തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കില്ലെന്നും പെണ്‍വാണിഭക്കേസുകള്‍ പരാമര്‍ശിച്ച് മാണി പറഞ്ഞു.
സംസ്ഥാനത്ത് പട്ടയത്തിനായി 27,000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അര്‍ഹരായ എല്ലാവര്‍ക്കും സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കുമെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications