കലാമിനെ കണ്ടു; സ്വപ്നം സഫലമായി
കൊച്ചി: അിച്ചിറുകള്‍ എന്ന പുസ്തകത്തിന് അവലോകനം എഴുതി കലാമിന് അയച്ചുകൊടുത്ത ചിന്മാലയ വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രപതിയെ കാണുകയും സംസാരിക്കുകയും ചെയ്യുക എന്നത് ഒരു സ്വപ്നമായിരുന്നു. നവംബര്‍ 17 ഞായറാഴ്ച ആ സ്വപ്നം സഫലീകരിച്ചു.
ചിന്മാലയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ കൗശിക് ഗോപാലകൃഷ്ണന്‍, സഹോദരന്‍ ശ്രീവത്സ്, മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് രാഷ്ട്രപതിയുമായി നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞത്. കലാമിന്റെ അിച്ചിറകുകള്‍ നിരൂപണം ചെയ്ത ഇവര്‍ അത ്ഫാക്സിലൂടെ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു.
നാവിക വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ കാണാനായി കാത്തുനിന്ന മൂന്ന് കുട്ടികളെ കാണാന്‍ കലാം സമ്മതം പ്രകടിപ്പിച്ചു. മൂന്ന് പേര്‍ക്കും ഹസ്തദാനം നല്‍കുകയും ഓട്ടോഗ്രാഫില്‍ ഒപ്പിടുകയും ചെയ്തു.
രാഷ്ട്രപതിയെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജ്വലിക്കുന്ന മനസുകള്‍ എന്ന കലാമിന്റെ മറ്റൊരു പുസ്തകവും തങ്ങള്‍ അവലോകനം ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications