കലാം നാവികകേന്ദ്രം സന്ദര്‍ശിച്ചു
കൊച്ചി: രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദക്ഷിണമേഖല നാവികകമാന്റ് ആസ്ഥാനം സന്ദര്‍ശിച്ചു. ദില്ലിയില്‍ നിന്ന് കൊച്ചിയില്‍ നാവികസേനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഉടനെയായിരുന്നു രാഷ്ട്രപതിയുടെ സന്ദര്‍ശനം.
സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം 150 നാവികസേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുടര്‍ന്ന് നാവിക എയര്‍ക്രാഫ്റ്റ് യാര്‍ഡില്‍ എത്തിയ രാഷ്ട്രപതിയെ കമ്മഡോര്‍ കോശി വര്‍ഗ്ഗീസ് സ്വീകരിച്ചു. രാഷ്ട്രപതിയുടെ മിലിറ്ററി സെക്രട്ടറിയായ മേജര്‍ ജനറല്‍ ദോഗ്രയും രാഷ്ട്രപതിയെ അനുഗമിച്ചു. ഏഴിമലയിലെ നാവിക അക്കാദമിയെപ്പറ്റി രാഷ്ട്രപതി വിവരങ്ങള്‍ ആരാഞ്ഞു.
സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ദക്ഷിണമേഖല നാവിക കമാന്റിന്റെയും നാവിക എയര്‍ക്രാഫ്റ്റ് യാര്‍ഡിന്റെയും പ്രത്യേകം മെമന്റോകള്‍ രാഷ്ട്രപതിയ്ക്ക് നല്കി.












Click it and Unblock the Notifications