മാമന്‍ മാത്യു റോയിട്ടേഴ്സ് ട്രസ്റി
ലണ്ടന്‍: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ട്രസ്റിയും കമ്പനി ഡയറക്ടറുമായി മലയാള മനോരമ എഡിറ്റര്‍ മാമന്‍ മാത്യുവിനെ നിയമിച്ചു.
ഈ സ്ഥാനത്ത് നിയമിതനാകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് മാമന്‍ മാത്യു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലെ രണ്ട് ജഡ്ജിമാരുള്‍പ്പെട്ട നാമനിര്‍ദേശക സമിതിയാണ് ട്രസ്റി ബോര്‍ഡിലേക്ക് മാമന്‍ മാത്യുവിന്റെ പേര് നിര്‍ദേശിച്ചത്. പിന്നീട് ട്രസ്റി ബോര്‍ഡ് മാമന്‍ മാത്യുവിനെ ട്രസ്റിയും കമ്പനി ഡയറക്ടറുമായി അംഗീകരിച്ചു.
കോമണ്‍വെല്‍ത്ത് പ്രസ് യൂമിയന്‍ ഇന്ത്യാ വിഭാഗത്തിന്റെ മുന്‍ ചെയര്‍മാനാണ് മാമന്‍ മാത്യു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെയും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയില്‍ രണ്ട് തവണ അംഗമായിരുന്നു.












Click it and Unblock the Notifications