Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി കേരളത്തിലെത്തി

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം നവംബര്‍ 17 ഞായറാഴ്ച എത്തി. രാഷ്ട്രപതിയായ ശേഷമുള്ള കലാമിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

കൊച്ചി നാവിക വിമാനത്താവളത്തില്‍ ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത്, മുഖ്യമന്ത്രി എ. കെ. ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

തുടര്‍ന്ന് ദക്ഷിണ മേഖലാ നാവിക കമാന്റ് സന്ദര്‍ശിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം നാവിക എയര്‍ ക്രാഫ്റ്റ് യാര്‍ഡിലേക്ക് രാഷ്ട്രപതി പോയി.

തുടര്‍ന്ന് ഒരു ഹെലികോപ്റ്ററില്‍ കോഴിക്കോട്ടേക്ക് തിരിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണി അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഫറൂക്ക് കോളജില്‍ അബു സബാഹ് ഗ്രന്ഥാലയ സമുച്ചയം ഉദ്ഘാടനം ചെയ്യാനായാണ് രാഷ്ട്രപതി കോഴിക്കോടേക്ക് തിരിച്ചത്.

പട്ടിക ജാതി വര്‍ഗ സമ്പൂര്‍ണ വികസന പരിപാടി ഉദ്ഘാടനം ചെയ്യാനായി പാലക്കാടെ അട്ടപ്പാടിയിലേക്ക് രാഷ്ട്രപതി പോവും. വൈകുന്നേരത്തോടെ അദ്ദേഹം കൊച്ചിയില്‍ തിരിച്ചെത്തും. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+