വ്യാഴാഴ്ച സ്വകാര്യ ബസുടമകളുടെ സത്യഗ്രഹം
ആലപ്പുഴ: നവംബര്‍ 24ന് നടത്തുന്ന ബസ് പണിമുടക്കിന് മുന്നോടിയായി വ്യാഴാഴ്ച ബസ്സുടമകള്‍ കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
സ്വകാര്യ ബസ്സുടമകള്‍ക്ക് കഴിഞ്ഞ സമരം അവസാനിപ്പിക്കുന്നതിന് നല്കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതിലും പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിലും പ്രതിഷേധിച്ചാണ് ബസ്സുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.
നാമമാത്രമായ ബസ് ചാര്‍ജ് വര്‍ധനയിലൂടെ സ്വകാര്യബസ്സുടമകള്ക്കുണ്ടായ നഷ്ടം പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചതു വഴി നഷ്ടമായിരിക്കുകയാണെന്ന് അസോസിയേഷന് ഭാരവാഹികളായ പി. ജെ. കുര്യന്, ടി. എ. സുബൈദ് എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications