ശബരിമലയില്‍ പൂജ തുടങ്ങി
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഭാഗമായി നവംബര്‍ 17 ഞായറാഴ്ച പുലര്‍ച്ചെ പൂജ തുടങ്ങി. ഞായറാഴ്ച രാവിലെ പുതിയ മേല്‍ശാന്തി ശങ്കരനാരായണന്‍ നമ്പൂതിരി ക്ഷേത്രനട തുറന്നു.
വിപുലമായ സജ്ജീകരണങ്ങളാണ് തീര്‍ഥാടനത്തിന് മുന്നോടിയായി പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുറമെ ദേവസ്വം ബോര്‍ഡിന്റെ മൂന്ന് ലക്ഷ്വറി ബസുകളും ശബരിമലയിലേക്ക് സര്‍വീസ് നടത്തും.
ഹൈദരാബാദ്, വിജയവാഡ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് അഭിഷേക ടിക്കറ്റുകള്‍ വിതരണം ചെയ്യും.
മണ്ഡല പൂജയ്ക്കു ശേഷം ഡിസംബര്‍ 27ന് ക്ഷേത്രനട അടയ്ക്കും. ജനവരി ഒന്നിന് വീണ്ടും മകരജ്യോതി ആഘോഷത്തിനായി നട തുറയ്ക്കും. ജനവരി 14നാണ് മകരജ്യോതി. വാര്‍ഷികോത്സവം ജനവരി 18ന് കളഭാഭിഷേകത്തോടെയും ജനവരി 19ന് മാളികപ്പുറം ക്ഷേത്രത്തിലെ ഗുരുതിയോടെയും സമാപിക്കും.












Click it and Unblock the Notifications