Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: വെളിയം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ വീഴ്ച വരുത്തിയ ഉന്നത പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റുക മാത്രം ചെയ്ത നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയിം ഭാര്‍ഗവന്‍ പറഞ്ഞു.

അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നതു കൊണ്ടാണ് പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാത്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം.

കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നതിന് പകരം സ്ഥലംമാറ്റം മാത്രം നടത്തിയ നടപടി ജനങ്ങളെ വിഡ്ഢികളാക്കലാണെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സിറിയക് ജോണ്‍ പറഞ്ഞു.

കായികതാരം ശോഭിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് സിറിയക് ജോണ്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+