ശങ്കരാചാര്യരുടെ ജാമ്യം: വിധി മാറ്റിവച്ചു
ചെന്നൈ: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവച്ചു.
ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഹൈക്കോടതി വാദം കേട്ടിരുന്നു.
അതിനിടെ കാഞ്ചീപുരത്തെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ജയേന്ദ്ര സരസ്വതി കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നും തന്നെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുക്കുന്നത് സത്യസന്ധവും നീതിയുക്തവുമായ നടപടിയാവില്ലെന്നും പറഞ്ഞു. ശങ്കരാചാര്യരെ പൊലീസ് കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ പരിഗണിക്കുന്ന കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്.
അറസ്റ് ചെയ്യുകയാണെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നും അന്വേഷണത്തിനായി ശങ്കരമഠത്തിലേക്ക് കൊണ്ടുപോവുകയാണെന്നാണ് പൊലീസ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്ന് ജയേന്ദ്ര സരസ്വതി കോടതിയെ ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയതെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയപ്പോഴും ശങ്കരാചാര്യര്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു.












Click it and Unblock the Notifications