ജയേന്ദ്രസരസ്വതി കോടതി മുമ്പാകെ ഹാജരായി
കാഞ്ചീപുരം: ജൂഡീഷ്യല്‍ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്‍ കേസിനോടനുബന്ധിച്ച് കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി കോടതിക്കു മുമ്പാകെ ഹാജരായി.
ഉച്ചക്ക് 12.45ഓടെ കേസ് വാദത്തിനെടുത്ത ശേഷമാണ് മഠാധിപതി കാഞ്ചീപുരത്തെ ജൂഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്.
കെ.എസ് ദിനകരന്‍, എ.അരുണ്‍, എം. സത്യനാരായണന്‍ എന്നിവരാണ് സ്വാമിക്കു വേണ്ടി കേസു വാദിക്കുന്നത്.
ഇതിനിടെ കേസില്‍ പങ്കാളിയായ കതിരവന്‍ എന്നയാള്‍ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കി. ഇയാളെ പിന്നീട് സബ്ജയിലിലേക്കു കൊണ്ടുപോയി.












Click it and Unblock the Notifications