ഗ്യാസ്, ഡീസല്‍ വിലവര്‍ദ്ധന നിയന്ത്രിക്കും
ന്യൂദില്ലി: ഗ്യാസ്, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയവയുടെ വിലക്കയറ്റം തടയാന്‍ ഗവണ്‍മെന്റ് ശ്രമിക്കുമെന്ന് പെട്രോളിയം വകുപ്പു മന്ത്രി മണി ശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് നിയന്ത്രണ വിലസംവിധാനം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈയിനങ്ങളുടെ വില നിയന്ത്രണത്തില്‍ ഗവണ്‍മെന്റ് പങ്കാളിത്തമുണ്ടാവില്ലെന്ന വാദം 2002ല്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെയും നിയന്ത്രണം സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നിരിക്കുന്നത്.
2004 ജൂണിലാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഈ വിലവര്‍ദ്ധന ഒരു നിശ്ചിത പരിധിക്കുള്ളിലാകുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മിതമായ സ്വാതന്ത്യ്രം മാത്രമെ എണ്ണക്കമ്പനികള്‍ക്കു നല്‍കിയിട്ടുള്ളൂ.
എന്നാല്‍ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ക്രമാതീതമായി ഉയര്‍ന്നതു കൊണ്ടാണ് വിലവര്‍ദ്ധന നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.
പെട്രോളിന്റെ കാര്യത്തില്‍ മാത്രമേ വിലവര്‍ദ്ധന അന്താരാഷ്ട്രവിപണിയുമായി താരതമ്യപ്പെടുത്തി വര്‍ദ്ധിപ്പിക്കുന്നുള്ളു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുമ്പോള്‍ ജനങ്ങളുടെ സാമ്പത്തിക-സാമൂഹ്യസ്ഥിതി കണക്കിലെടുത്തു മാത്രമെ തീരുമാനമെടുക്കുകയുള്ളുവെന്നും മണിശങ്കര്‍അയ്യര്‍ വ്യക്തമാക്കി.












Click it and Unblock the Notifications