എന്‍.ഡി.എയില്‍ ആശയഭിന്നതകള്‍-യച്ചൂരി
ദില്ലി: ആശയഭിന്നതകളില്ലാത്ത ഏക മുന്നണി ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) മാത്രമാണെന്ന അവരുടെ വാദം വിഡ്ഢിത്തമാണെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി.
ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്-മാര്‍കിസ്റ് പാര്‍ട്ടികളുടെ അഭിപ്രായഭിന്നത രാജ്യത്തിനു ദോഷം ചെയ്യുമെന്ന എന്‍.ഡി.എ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയൊഴികെയുള്ള എന്‍.ഡി.എ കക്ഷികള്‍ അധികാരത്തില്‍ തിരച്ചെത്താന്‍ സകല അടവുകളും പയറ്റിയിരുന്ന. പക്ഷേ അത് ആര്‍.എസ്.എസ്-ബി.ജെ.പി സമ്മര്‍ദ്ദത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
ആര്‍.എസ്.എസ് -ബി.ജെ.പി സഖ്യത്തിലാണ് അഭിപ്രായഭിന്നതയുള്ളത്.ലോക്സഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ ഹിന്ദുത്വത്തിലേക്കു തിരിച്ചു പോവുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് അവര്‍ക്കു മനസിലായി.
എന്നാല്‍ ഹിന്ദുത്വത്തിലേക്കു തിരിച്ചുചെന്നാല്‍ തങ്ങളുടെ അടിസ്ഥാനാശയം കാത്തു സൂക്ഷിക്കാമെങ്കിലും സഖ്യകക്ഷികള്‍ അവരില്‍ നിന്നകലുമെന്നും യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications