Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിയം തീരുവ കുറയ്ക്കണം: സിപിഎം

കൊല്‍ക്കത്ത: ഇന്ധനവില വര്‍ധനയുടെ ഭാരം ജനങ്ങളില്‍ അടിച്ചേല്പിക്കുന്നത് ഒഴിവാക്കുന്നതിനായി പെട്രോളിയം ഉത്പന്നങ്ങളുടെ തീരുവകളില്‍ കുറവ് വരുത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ദില്ലിയില്‍ നവംബര്‍ 24ന് ചേരുന്ന യുപിഎ-ഇടതുപാര്‍ട്ടി ഏകോപന സമിതിയില്‍ ഈ വിഷയം ഉന്നയിക്കും. യുപിഎ സര്‍ക്കാര്‍ ഇന്ധനവിലയില്‍ വര്‍ധനവ് വരുത്തിയതിന് സിപിഎം വിശദീകരണം തേടും. ഇന്ധനവില കൂട്ടുന്നതിന് ഇടതുപാര്‍ട്ടികള്‍ അനുമതി നല്‍കിയിരുന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴ്ന്ന സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിന് ന്യായീകരണമില്ല. അഡ്മിനിസ്ട്രേഡ് പ്രൈസ് മെക്കാനിസം റദ്ദ് ചെയ്തതോടെ എണ്ണക്കമ്പനികളുടെ ലാഭാം 2000 കോടിയില്‍ നിന്നും 10000 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ധനവിന്റെ ഭാരം ഇത്രയും ലാഭത്തിലുള്ള എണ്ണക്കമ്പനികള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അല്ലാതെ എല്ലാ ഭാരവും ജനങ്ങളില്‍ അടിച്ചേല്പിക്കുകയല്ല.

യുഎസ്സില്‍ ഇന്ധനങ്ങള്‍ക്ക് നികുതിയില്ല. അതുകൊണ്ട് തന്നെ അവിടെ പെട്രോളിന് ഡീസലിനേക്കാള്‍ വിലക്കുറവാണ്.

പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് പ്രശ്നവും യോഗത്തില്‍ ഉന്നയിക്കുമെന്ന് യെച്ചൂരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+