ക്ഷമാപണത്തിന് ഉമാഭാരതി ഒരുക്കം
ദില്ലി: ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തിയതിന് താന്‍ ക്ഷമാപണം നടത്തുന്നതിന് ഒരുക്കമാണെന്ന് ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഉമാഭാരതി പാര്‍ട്ടി പ്രസിഡന്റ് എല്‍. കെ. അദ്വാനിയെ അറിയിച്ചു.
അദ്വാനിക്ക് അയച്ച കത്തിലാണ് ഉമാഭാരതി ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം താന്‍ ഉന്നയിച്ച വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണമെന്നും ഉമാഭാരതി ആവശ്യപ്പെട്ടു.
നവംബര്‍ 10ന് നടന്ന പാര്‍ട്ടി കേന്ദ്ര ഭാരവാഹികളുടെ യോഗത്തില്‍ അദ്വാനിയെ മുറിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയതിന് ഉമ കത്തില്‍ ക്ഷമാപണം നടത്തി. അദ്വാനിയെ താന്‍ ഒരു രാഷ്ട്രീയനേതാവായി മാത്രമല്ല പിതൃതുല്യനായാണ് കാണുന്നതെന്ന് കത്തില്‍ പറഞ്ഞു.
തന്റെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന ആഗ്രഹത്തോടെയല്ലെ താനീ കത്തെഴുതുന്നത്. ബിജെപിക്കെതിരെ ഒരിക്കലും താന്‍ നീങ്ങിയിട്ടില്ല. പാര്‍ട്ടി ശരിയായ വഴിയിലേക്ക് നീങ്ങണമെന്നാണ് താന്‍ എപ്പോഴും പ്രാര്‍ഥിക്കുന്നത്.
ബിജെപി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയും സന്നിഹിതനായിരുന്നതു കൊണ്ട് അദ്ദേഹത്തിനും സമാനമായ കത്ത് അയച്ചിട്ടുണ്ടെന്ന് ഉമാഭാരതി പറഞ്ഞു.
ബിജെപി നേതൃയോഗത്തില്‍ താന്‍ ഉയര്‍ത്തിയ പ്രശ്നം വളരെ പ്രധാനപ്പെട്ടതാണെന്ന് ഉമ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications