ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു
തലശേരി: ദുബായിലെ പാര്‍ക്കോ ഗ്രൂപ്പ് കമ്പനി ഡയറക്ടറായ കടവത്തൂര്‍ പുതിയപുരയില്‍ അബ്ദുള്ള(52) ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. നവമ്പര്‍ 17ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.
ഖബറടക്കം നവമ്പര്‍ 19 ചൊവാഴ്ച കടവത്തൂര്‍ ജുമ: മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തലശേരിയിലെ വ്യവസായ പ്രമുഖനായ പി.എ. റഹ്മാന്റെ സഹോദരനാണ് അബ്ദുള്ള.
ഷാര്‍ജയിലെ ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. പരേതരായ പുതിയപുരയില്‍ കുട്ട്യാലി-ഖദീജ ദമ്പതികളുടെ മകനാണ്.
ചെറുപറമ്പ് തീപ്പറമ്പത്ത് അബ്ദുള്ള മുസ്ല്യാരുടെ മകള്‍ പാത്തൂട്ടിയാണ് ഭാര്യ. റഹീമ, റസീന, റിയാസ്, റിസ്വാന്‍, റജില എന്നിവര്‍ മക്കളാണ്. ഇസ്മയില്‍, റഫീഖ് എന്നിവര്‍ മരുമക്കളാണ്.












Click it and Unblock the Notifications