ചെറിയാന്‍ പുതിയ സംഘടനയുണ്ടാക്കുന്നു
കൊച്ചി: സിഐടിയുവില്‍ നിന്നും സിപിഎമ്മില്‍ നിന്നും ആശയപരമായ വിയോജിപ്പ് മൂലം പുറത്തുവന്നവരുടെ പൊതുവേദിയുണ്ടാക്കുമെന്ന് മുന്‍ സിഐടിയു നേതാവ് വി. ബി. ചെറിയാന്‍ പറഞ്ഞു.
പുതിയ പാര്‍ട്ടിയല്ല തങ്ങള്‍ രൂപീകരിക്കുന്നതെന്ന് ചെറിയാന്‍ വ്യക്തമാക്കി. നവംബര്‍ 18 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍.
സമാന ചിന്താഗതിക്കാരുടെ ദേശീയ തലത്തിലുള്ള ഒരു പുതിയ വേദിയാണ് രൂപീകരിക്കുന്നത്. ഇതിന് കക്ഷി രാഷ്ട്രീയത്തിന്റെ സ്വഭാവമുണ്ടായിരിക്കില്ല.
മറ്റ് രാജ്യങ്ങളിലെ സമാന ചിന്താഗതിക്കാരുമായും ആശയങ്ങള്‍ പങ്ക് വെക്കുന്നതിനും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിനും ഈ വേദി ഉപയോഗപ്പെടുത്തുമെന്ന് ചെറിയാന്‍ പറഞ്ഞു.












Click it and Unblock the Notifications