ഒരാള്‍ക്ക് കൂടി കോളറ
തിരുവനന്തപുരം: ജില്ലയില്‍ അതിസാരം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ക്ക് കൂടി കോളറയാണെന്ന് കണ്ടെത്തി.
ശ്രീകാര്യം സ്വദേശിയായ അമ്പത്തൊന്നുകാരിയ്ക്കാണ് കോളറയാണെന്ന് സ്ഥിരീകരിച്ചത്. രോഗി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. ശൈലജ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതോടെ കോളറ ബാധിച്ചവരുടെ എണ്ണം 34 ആയി.
നവംബര്‍ 16 ശനിയാഴ്ച അതിസാരം ബാധിച്ച് 27 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 49 പേര്‍ക്ക് ചികിത്സ തേടി മടങ്ങി. 69 പേരാണ് ഇപ്പോള്‍ അതിസാരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.


Click it and Unblock the Notifications