മുഖ്യമന്ത്രിയുടെ പൊതു ജന സമ്പര്‍ക്ക പരിപാടി തുടങ്ങി
പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി പത്തനംതിട്ടയില്‍ തുടങ്ങി. നവംബര്‍ 18 വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് പരിപാടി തുടങ്ങിയത്.
പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂവായിരത്തോളം പരാതികള്‍ തീര്‍പ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. പുതിയ പരാതികള്‍ സ്വീകരിക്കുന്നുണ്ട്.
വിവിധ വകുപ്പുകളുടെ 16 കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിക്കെത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ഉച്ചകഴിഞ്ഞ് ചര്‍ച്ച നടത്തും.
റാന്നിയില്‍ എം.സി. ചെറിയാന് എംഎല്‍എ സ്മാരക സൊസൈറ്റി ഉദ്ഘാടനത്തിനുശേഷം പത്തനംതിട്ടയില്‍ ഐക്യമുന്നണി സംഘടിപ്പിക്കു രാഷ്ട്രീയ വിശദീകരണ യോഗത്തിലും ഉമ്മന്‍ചാണ്ടി പ്രസംഗിക്കും.
മന്ത്രിമാരായ കെ.എം. മാണി, എം.കെ. മുനീര്‍, എം.വി. രാഘവന്, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എ.എന്‍. രാജന് ബാബു എംഎല്‍എ തുടങ്ങിയവരും പൊതുയോഗത്തില്‍ സംബന്ധിക്കും.












Click it and Unblock the Notifications