കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ പിരിവ്സംഘങ്ങള്‍ സജീവം

  • By Staff
Google Oneindia Malayalam News

തിരുവല്ല: തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും വ്യാജ പിരിവ്സംഘങ്ങള്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നു. വൃദ്ധസദനങ്ങളുടെയും ധര്‍മ സ്ഥാപനങ്ങളുടെയും പേരിലാണ് പണപ്പിരിവ് നടത്തുന്നത്.

വിവിധ സംഘടനകളുടെ പേരില്‍ പണം പിരിയ്ക്കുന്നവര്‍ മാത്രമല്ല മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്ത് വിലസുന്നത്. ചങ്ങല പിരിവ് കാരും ഈ മേഖലയില്‍ സജീവമാണ്. മണി ചെയിന്‍ പലതണ തുടങ്ങി പൊളിഞ്ഞ സംരംഭമാണെങ്കില്ു അതിവേഗം പണം നേടാമെന്ന പ്രലോഭനങ്ങള്‍ക്ക് പലരും വഴിപ്പെടുന്നു.

തിരുവല്ല, പരുമല, മാന്നാര്‍, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് വ്യാജ പണപ്പിരിവ് സംഘങ്ങള്‍ സജീവമായിരിക്കുന്നത്. ഇല്ലാത്ത സ്ഥാപനങ്ങളുടേ പേരിലാണ് പിരിവ് നടക്കുന്നത്. ഈ സ്ഥാപനങ്ങള്‍ നിലവിലില്ല എന്നറിയുമ്പോഴാണ് പണം കൊടുത്തവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നറിയുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അവധിക്ക് നാട്ടില്‍ നിന്ന് വരുന്നവരെയാണ് ഇല്ലാത്ത സ്ഥാപനങ്ങളുടേ പേരില്‍ പണം പിരിയ്ക്കാനിറങ്ങുന്നവര്‍ സമീപിയ്ക്കുന്നത്. എന്നാല്‍ ചങ്ങല പിരിവ് സംഘങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് നാട്ടുകാരായ സാധാരണക്കാരെയാണ്. എന്തായാലും പാവപ്പെട്ട ജനം കബളിപ്പിയ്ക്കപ്പെടുന്നു. നാട്ടിലുള്ള ധര്‍മസ്ഥാപനങ്ങളെ പറ്റി കാര്യമായ അറിവില്ലാത്ത വിദേശ മലയാളികളില്‍ നിന്നും ഇല്ലാത്ത സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പണം പിരിക്കുകയാണ് ഈ സംഘങ്ങള്‍ ചെയ്യുന്നത്.

250 മുതല്‍ 1000 രൂപ വരെയുള്ള കൂപ്പണുകള്‍ ഈ സംഘങ്ങളുടെ പക്കലുണ്ടാവും. നല്ല വേഷമിട്ട് വാഹനത്തിലെത്തുന്ന ഇവര്‍ വീട്ടുകാരുടെ ജാതിയും മതവുമെല്ലാം നോക്കി അത്തരം സംഘടനകളുടെ പേരു പറഞ്ഞ് പണം പിരിക്കുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള രസീതുകള്‍ ഇവരുടെ കൈയിലുണ്ട്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കുന്നവര്‍ പൊലീസിനെ സമീപിക്കാന്‍ തയ്യാറാവാത്തതിനാല്‍ ഇത്തരക്കാര്‍ വിളയാട്ടം തുടരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X