Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകാദശി വിളക്കിന് ഗുരുവായൂര്‍ ക്ഷേത്രമൊരുങ്ങി

ഗുരുവായൂര്‍: നവംബര്‍ 22നു നടക്കുന്ന ഏകാദശി വിളക്കിന് ഗുരുവായൂര്‍ ക്ഷേത്രമൊരുങ്ങി.

ഏകാദശിക്കു മുന്നോടിയായുള്ളസപ്തമി വിളക്ക് വ്യാഴാഴ്ച തുടങ്ങും. നെമ്മിനി മനക്കാര്‍ നടത്തുന്ന സപ്തമിവിളക്കിന്റെയന്ന് വെളിച്ചെണ്ണ കൊണ്ടാണ് ക്ഷേത്രത്തിലെ എല്ലാ വിളക്കുകളും തെളിക്കുക. അഷ്ടമി വിളക്ക് പുലിക്കേഴത്തു വാരിയവും നവമി വിളക്ക് കോലടി തറവാടും നവമി വിളക്ക് ഗുരുവായൂരപ്പന്‍ സംഗീതട്രസ്റായ ലാരായണാലയവുമാണ് നടത്തുന്നത്.

വെളളിയാഴ്ച നടക്കുന്ന അഷ്ടമിവിളക്കു മുതല്‍ ഭഗവാന്റെ സ്വര്‍ണക്കോലമാണ് എഴുന്നള്ളിക്കുക. ഏകാദശി,ദ്വാദശി,ത്രയോദശി ദിവസങ്ങളിലെ ഉദയാസ്തമയ പൂജകള്‍ ദേവസ്വം തന്നെയാണ് നടത്തുന്നത്. ഏകാദശി ദിവസം കിഴക്കേ നടയിലൂടെ മാത്രമേ ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാനാവൂ.

തുലാഭാരവും അന്നദാനവും നടത്തേണ്ടവര്‍ പടിഞ്ഞാറേ നടയിലൂടെ പ്രവേശിക്കണം. എന്നാല്‍ ഈ നടയിലൂടെ ഇവരെയും ക്ഷേത്രത്തിലേക്കു കടത്തില്ല.ഏകാദശി ദിവസം 15,000 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കും.

പ്രസാദമൂട്ടിനുള്ള ക്യൂവിനായി പുത്തേരി ബംഗ്ലീവിലും കിഴക്കേ നടയിലെ പന്തലിലും ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.അനില്‍കുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+