വ്യാജരേഖ: ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: വ്യാജരേഖ കേസില്‍ തനിനിറം ജയചന്ദ്രനെ കസ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഹൈകോടതിയെ സമീപിച്ചേക്കും.
ജയചന്ദ്രനെ വിട്ടുകിട്ടണമെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നല്‍കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നിയമവശങ്ങളെ കുറിച്ച് അഡ്വക്കറ്റ് ജനറലുമായി ക്രൈംബ്രാഞ്ച ്ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
ജുഡീഷ്യല്‍ കസ്റഡിയില്‍ ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ജയചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നവംബര്‍ 18 തിങ്കളാഴ്ച പരിഗണിക്കും.












Click it and Unblock the Notifications