മതതത്വങ്ങള്‍ വികലമാക്കുന്നു: കലാം
വര്‍ക്കല: അവസരവാദപരമായ വ്യാഖ്യാനങ്ങള്‍ മൂലം മതതത്വങ്ങളെ വികലമാക്കുന്ന പ്രവണത കൂടിവരുന്നുവെന്ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം. നവമ്പര്‍ 18 തിങ്കളാഴ്ച വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരും അവരവരുടെ ആവശ്യങ്ങള്‍ക്കായി മതതത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ഇത് മതതത്വങ്ങളെ ദുഷിപ്പിക്കുന്നു. എല്ലാ മതങ്ങളുടെയും അടിസ്ഥാനസന്ദേശം സ്നേഹമാണ്.- അദ്ദേഹം പറഞ്ഞു.
ദാരിദ്യ്രവും മനുഷ്യര്‍ തമ്മിലുള്ള വ്യത്യാസങ്ങളുമാണ് ലോകത്തെ സകല കഷ്ടപ്പാടുകള്‍ക്കും കാരണം. മറ്റുള്ളവരില്‍ നന്മ കണ്ടെത്താന്‍ ശ്രമിച്ചാലേ മനുഷ്യര്‍ തമ്മിലുള്ള വ്യത്യാസം ഇല്ലാതാകൂ. - കലാം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അധ്യക്ഷനായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്ദന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സ്വാമി സൂക്ഷ്മാനന്ദ എന്നിവരും സംസാരിച്ചു.












Click it and Unblock the Notifications