Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാസ്ത്രം സാധാരണ മനുഷ്യനിലെത്തണം: കലാം

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിന് ഉപകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പറഞ്ഞു.

നവംബര്‍ 18 തിങ്കളാഴ്ച വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ആദ്യത്തെ സതീഷ് ധവാന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു രാഷ്ട്രപതി.

ഐ എസ് ആര്‍ ഒര പോലുള്ള സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ കേരളത്തിലെ അട്ടപ്പാടിയിലെയോ ആന്ധ്രാപ്രദേശിലെയോ നാഗാലാന്റിലെയോ ഗ്രാമങ്ങളിലെയോ ആദിവാസികള്‍ക്ക് ഗുണം ചെയ്യുന്നുണ്ടോയെന്ന് സാധാരണ മനുഷ്യര്‍ ചോദിക്കുന്ന സമയയമായി കഴിഞ്ഞു.

രാജ്യത്തിന്റെ വികസനത്തത്തില്‍ പങ്കാളികളായിരിക്കണം ശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്തെ സ്ഥാപനങ്ങള്‍. ഗ്രാമ പ്രദേശങ്ങളുടെ വികസനത്തിന് അവയ്ക്ക് പങ്ക് വഹിക്കാനാവണം. മാനേജ്മെന്റുകള്‍ ഉത്തരവിടുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി പഠിപ്പിക്കുന്ന ജോലിയിലേക്ക് വരണം.

സതീഷ് ധവാന്‍ നേതൃഗൂണത്തിന് മാതൃകയായിരുന്നുവെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. പരാജയങ്ങള്‍ എങ്ങനെ ഭാവിയിലെ വിജയങ്ങളാക്കി മാറ്റാമെന്ന് ധവാന് അറിയാമായിരുന്നുവെന്ന് കലാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+