കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചി: മലയാളി യുവാക്കളുടെ മരണത്തില്‍ ദുരൂഹത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഞ്ചി കാമകോടി മഠത്തിനു കീഴിലുള്ള സംസ്തൃത വിദ്യാലയത്തില്‍ രണ്ടു മലയാളി യുവാക്കള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമുയരുന്നു.

നീലേശ്വരം ബങ്കളം ചെരണത്തല ഇടമന ഇല്ലത്തിലെ കേശവന്‍ നമ്പൂതിരി, സുഹൃത്ത് പയ്യന്നൂര്‍ കൈതപ്രം പൊന്തന്‍കുളം ഇല്ലത്തെ ശങ്കരന്‍ നമ്പൂതിരി എന്നിവരാണ് 1985ല്‍ മരിച്ചത്.

മഠത്തില്‍ കടുത്ത പീഡനമാണെന്നു കാണിച്ച് കേശവന്‍ നമ്പൂതിരി വീട്ടലേക്കു കത്തയച്ചിരുന്നു. പിന്നീട് ഇയാള്‍ ഷോക്കേറ്റു മരിച്ചുവെന്ന വിവരമാണ് വീട്ടുകാര്‍ക്കു ലഭിച്ചത്.

മൃതദേഹവുമായി വന്നവര്‍ ഇവിടെയെല്ലാം ഭദ്രമാണെന്നു കാണിച്ച് നീലേശ്വരത്തു നിന്നും ചെന്നൈയിലേക്ക് ടെലഗ്രാം അയച്ചതിനു തെളിവുകളുണ്ട്.

കേശവന്‍ നമ്പൂതിരിയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന ശങ്കരന്‍ നമ്പൂതിരിക്കു കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഇതെക്കുറിച്ച് താന്‍ വരുമ്പോള്‍ വിശദമായി പറയാമെന്ന് കേശവന്‍ നമ്പൂതിരിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

പക്ഷെ കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഇയാളുടെ മൃതദേഹം കുന്നംകുളം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് കാഞ്ചീപുരം പൊലീസിലും തമിഴ്നാട് മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷണമാവശ്യപ്പെട്ട് പൊലീസിനു പരാതി നല്‍കാനാണ് മരിച്ച യുവാക്കളുടെ വീട്ടുകാരുടെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X