കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് പടുവിലായി ക്ഷേത്രത്തിന് സമീപം ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു.

പൊറ്റക്കാടന്‍ ഷാജി (27)യാണ് കൊല്ലപ്പെട്ടത്. നവംബര്‍ 17 ഞായറാഴ്ച രാത്രി ആര്‍ എസ് എസ് ശാഖയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അക്രമമുണ്ടായത്. ഒരു ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലും കൈകാലുകളിലും ആഴമുള്ള മുറിവേറ്റു.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഷാജിയെ കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.10 സി പി എം പ്രവര്‍ത്തകരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പേരിലുള്ള ഒരു കെട്ടിടത്തിന് നേരെ ഒരു സംഘം പേര്‍ നടത്തിയ അക്രമത്തിനിടയില്‍ സി പി എം അനുഭാവി കൂരാറ രാമന് (70) പരിക്കേറ്റു. കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമനെ പിന്നീട് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X