Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ സോണിയയുമായി ചര്‍ച്ച നടത്തി

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി നവംബര്‍ 18 വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ 13 ദിവസമായി ദില്ലിയിലെ എസ്കോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാകരന്‍ ആശുപത്രിയില്‍ നിന്ന് നേരിട്ടെത്തിയാണ് സോണിയയുമായി ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച ഇരുപത് മിനുട്ടോളം നീണ്ടുനിന്നു.

കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ കരുണാകരന്‍ തയ്യാറായില്ല. അണുബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ സംസാരിക്കുന്നത് വിലക്കിയതുകൊണ്ടാണ് കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാവാഞ്ഞതെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. കൂടിക്കാഴ്ചക്ക് ശേഷം കരുണാകരന്‍ ആശുപത്രിയിലേക്ക് മടങ്ങി.

കരുണാകരനുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായി കേരള ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യയുമായും സോണിയ ചര്‍ച്ച നടത്തി. ഇരുവരുമായും കുഞ്ഞാലിക്കുട്ടിപ്രശ്നം കേരളത്തില്‍ സര്‍ക്കാരിനെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്നതിനെ കുറിച്ചാണ് സോണിയ ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.

കെപിസിസി വൈസ് പ്രസിഡന്റ് വ്യാഴാഴ്ച രാവിലെ സോണിയയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+