കിളിരൂര്‍ കേസ്: അന്വേഷണത്തിന് സിബിഐ വിസമ്മതിച്ചേക്കും
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് സിബിഐ വിസമ്മതം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം സാധാരണഗതിയില്‍ ഏറ്റെടുക്കാറില്ല.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സി മാറുന്നത് കോടതിയുടെ അപ്രീതിക്ക് കാരണമായേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ സാധ്യതയില്ല.
കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇതാണെങ്കില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി തേടേണ്ടിവരും. ഹൈക്കാേേടതി ഉത്തരവിടുകയാണെങ്കില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കും.
കിളിരൂര്‍ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ കേന്ദ്രം പ്രത്യേക താത്പര്യമെടുക്കാന്‍ സാധ്യതയില്ല. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ സിബിഐ അന്വേഷണം ഏറ്റെടുക്കാനിടയുള്ളൂ. കേസന്വേഷണം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications