പ്രമാണിമാരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു
തിരുവനന്തപുരം: കിളിരൂര്‍ സംഭവത്തിലുള്‍പ്പെട്ട വി.ഐ.പി ആരെന്നു കണ്ടുപിടിക്കുന്നതിനു പകരം സംഭവത്തിലുള്‍പ്പെട്ട പ്രമാണിമാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ ആരോപിച്ചു.
ആശുപ്രതിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച വി.ഐ.പിയാരാണെന്ന് വി.എസ് വെളിപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.ഐ.പി ആരാണെന്ന് തനിക്കറിയാമായിരുന്നെങ്കില്‍ ആദ്യമേ പറയുമായിരുന്നു. പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തിനു ശേഷം പെണ്‍കുട്ടി കരച്ചിലാണെന്ന കാര്യം തന്നോടു വെളിപ്പെടുത്തിയത്.
എത്ര നിര്‍ബന്ധിച്ചിട്ടും വി.ഐ.പിയുടെ പേരു പറയാന്‍ ഡോക്ടര്‍ തയ്യാറായില്ല. ശ്രീമതി ടീച്ചര്‍ പോയിക്കണ്ട ശേഷം പെണ്‍കുട്ടി അസ്വസ്ഥായായിരുന്നെന്ന കുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോള്‍ താനുള്‍പ്പെടെ പലരും പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നുവെന്നും ഇതിലുള്‍പ്പെടുന്ന ആ വി.ഐ.പിയെ കണ്ടുപിടിക്കേണ്ട ചുമതല പൊലീസിന്റേതാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


Click it and Unblock the Notifications