Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിഹാബ് തങ്ങളും ഇ. അഹമ്മദും ചര്‍ച്ച നടത്തി

കൊച്ചി: കുഞ്ഞാലിക്കുട്ടി പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദും തമ്മില്‍ ചര്‍ച്ച നടത്തി.

ഐസ്ക്രീം കേസിലെ സാക്ഷി റജീനയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി പ്രശ്നം പുകഞ്ഞുതുടങ്ങിയതിന് ശേഷം ആദ്യമായാണ അഹമ്മദ് കേരളത്തിലെത്തുന്നത്. നവംബര്‍ 17 ബുധനാഴ്ച കിഴക്കമ്പലത്തെ ചികിത്സാകേന്ദ്രത്തില്‍ വച്ചായിരുന്നു ചര്‍ച്ച. ചികിത്സക്ക് വേണ്ടിയാണ് തങ്ങള്‍ ഇവിടെയെത്തിയത്.

ലീഗിന്റെ പ്രതിഛായ വീണ്ടെടുക്കുന്ന നടപടി ഉണ്ടാവണമെന്ന് അഹമ്മദ് തങ്ങളോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രശ്നത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ഉറ്റുനോക്കുന്നുണ്ടെന്നും പൊതുവെ ഈ പ്രശ്നത്തില്‍ ലീഗിന് ക്ഷീണം പറ്റിയിട്ടുണ്ടെന്നും അഹമ്മദ് തങ്ങളെ ധരിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ എതിര്‍ച്ചേരിയിലാക്കിയത് ശരിയായില്ലെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു.

വൈകുന്നേരം ആറ് മണിയോടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഇരുവരെയും കാണാനെത്തി. പ്രശ്നത്തില്‍ തന്റെ നിലപാട് കുഞ്ഞാലിക്കുട്ടി ഇരുവരെയും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+