Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ആദ്യത്തെ ഇ-സാക്ഷര ജില്ലയാവും

കോഴിക്കോട്: നവംബര്‍ 18 തിങ്കളാഴ്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്ത അക്ഷയ വിവര സാങ്കേതിക വിദ്യാ പദ്ധതി നടപ്പില്‍ വരുന്നതോടെ മലപ്പുറം രാജ്യത്തെ ഇ-സാക്ഷരത നേടിയ ആദ്യത്തെ ജില്ലയവും.

കേരള ഐ ടി മിഷന്റെ സഹകരണത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 750 പരിശീലന കേന്ദ്രങ്ങള്‍ പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ വരും. ഓരോ കേന്ദ്രവും 650 കുടുംബങ്ങളിലെ ഓരോ ആള്‍ക്കെങ്കിലും ഇ-സാക്ഷരത നേടുന്നതിന് പരിശീലനം നല്‍കും. പരിശീലന കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം കൂടാതെ വെബ് കാമറ, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളുമുണ്ടാവും.

നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കമ്പ്യൂട്ടര്‍ പരിശീലനം ലഭിച്ച 25,000 യുവാക്കളുടെ സേവനം ഇതിനായി ഉപയോഗിക്കും.

പരിശീലന പരിപാടിയ്ക്കായുള്ള സോഫ്റ്റ്വേര്‍ മലയാളത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, വിജയഭേരി പരിപാടി, കുടുംബശ്രീ പരിപാടി തുടങ്ങിയവയുടെ വിജയകരമായി നടപ്പിലാക്കിയതാണ് ഇത്തരമൊരു പരിപാടി നടപ്പിലാക്കാന്‍ ആത്മവിശ്വാസം നല്‍കിയതെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. ഉമ്മര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+