പഞ്ചായത്ത് സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ്
ആലപ്പുഴ: സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഷോപ്പിംഗ് കോംപ്ലക്സുകളും മറ്റും പണിയുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
നവംബര്‍ 17 ഞായറാഴ്ച ആലപ്പുഴ ജില്ലയിലെ കുഞ്ഞിക്കുഴി പഞ്ചായത്തിലെ ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള ഒരു പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
വികസന പ്രവര്‍ത്തനം നിസ്സാരമായ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ തടസപെടരുത്. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.
തദ്ദേശസ്വയംഭരണ പദ്ധതികള്‍ പുതിയ പദ്ധതികളുമായി മുന്നോട്ടുവരണം. ഹഡ്കോ വാഗ്ദാനം ചെയ്തിട്ടുള്ള 6,000 കോടി രൂപയില്‍ നിന്ന് വായ്പ സംഘടിപ്പിക്കാന്‍ സര്‍ക്കാരിനാവും.
ആലപ്പുഴയില്‍ ഭവനനിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ള 14 കോടി രൂപ അടുത്തുതന്നെ നല്‍കും. കുടുംബ ശ്രീ പരിപാടികളിലെ സജീവ പങ്കാളിത്തത്തിന് പഞ്ചായത്ത് അധികൃതരെ മന്ത്രി പ്രശംസിച്ചു.












Click it and Unblock the Notifications