പമ്പയില്‍ ഭക്തര്‍ ഗതാഗതം മുടക്കി
ശബരിമല: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു സംഘം തീര്‍ഥാടകര്‍ പമ്പ കെ എസ് ആര്‍ ടി സി ബസ് സ്റാന്റിന് മുന്നിലെ റോഡില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം റോഡ് ഗതാഗതം തടസപ്പെട്ടു.
വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിലയ്ക്കലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് നിന്ന് ദര്‍ശനത്തിന് ശേഷം മടങ്ങുന്ന തീര്‍ഥാടകര്‍ നിലയ്ക്കലെത്താന്‍ കെ എസ് ആര്‍ ടി സിയുടെ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനെ ആശ്രയിക്കണം. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച തീര്‍ഥാടകരുടെ ആവശ്യം തങ്ങളുടെ വാഹനങ്ങള്‍ പമ്പയിലെത്തി തീര്‍ഥാടകരെ കയറ്റുന്നതിന് അനുവദിക്കണമെന്നായിരുന്നു.
പൊലീസ്, കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. നിലയ്ക്കല്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചില ആന്ധ്രാ പ്രദേശ് ബസുകള്‍ക്ക് പമ്പയിലെത്തി ഭക്തരെ കയറ്റുന്നതിന് അനുമതി നല്‍കി.
കുടിവെള്ളത്തിനും മറ്റുമുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് അധികൃതര്‍ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതും തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കി.












Click it and Unblock the Notifications