ശ്രീ ശ്രീ രവിശങ്കര്‍ കേരളം സന്ദര്‍ശിക്കും
തിരുവനന്തപുരം: ആര്‍ട്ട് ഓഫ് ലിവിങ്ങ് പ്രസ്ഥാനത്തന്റെ ഉപജ്ഞാതാവ് ശ്രീ ശ്രീ രവിശങ്കര്‍ നവംബര്‍ 25 മുതല്‍ 30 വരെ സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും.
സംസ്ഥാനസര്‍ക്കാരിന്റെ അതിഥിയായെത്തുന്ന അദ്ദേഹം പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലായി 11 പൊതുവേദികളെ അഭിസംബോധന ചെയ്യും.
തലസ്ഥാനനഗരിയില്‍ യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന സമൂഹവിവാഹത്തിലും അന്തര്‍ദേശീയ സെമിനാറിലും പങ്കെടുക്കുന്ന അദ്ദേഹം ആര്‍ട്ട് ഓഫ് ലിവിങ്ങ് പ്രസ്ഥാനത്തിനു കീഴിലുള്ള വ്യക്തിവികാസ്കേന്ദ്രത്തിന്റെ മുഖ്യകേന്ദ്രമായ കേരള ആശ്രമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
രവിശങ്കര്‍ പങ്കെടുക്കുന്ന ആനന്ദോത്സവത്തോടനുബന്ധിച്ച് 21ന് പാലക്കാടും 22ന് കോഴിക്കോടും 25ന് തിരുവനന്തപുരത്തും ആര്‍ട് ഓഫ് ലിവിങ്ങിനെക്കുറിച്ച് ഗുരുപ്രകാശം എന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
25ന് വയലാറിലും 28ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ റെയില്‍വെ സ്റേഷനിലും സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങുകളിലും പങ്കെടുത്ത ശേഷം 28ന് അദ്ദേഹം നാഗര്‍കോവിലേക്കു പോകും.












Click it and Unblock the Notifications