വേങ്ങാട് സംഘര്‍ഷാവസ്ഥ
കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച വേങ്ങാടും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി പനോളി വത്സനെ നവമ്പര്‍ 18 തിങ്കളാഴ്ച പൊലീസ് അറസ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ 10.20ന് ഏരിയാകമ്മിറ്റി ഓഫീസിലെത്തിയ സിഐ ഷൗക്കത്തലിയും കൂത്തുപറമ്പ് എസ്ഐ മധുസൂദനനുമാണ് പനോളി വത്സനെ കസ്റഡിയിലെടുത്തത്.
ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 15ഓളം പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. വേങ്ങാട് സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇഎംഎസ് മന്ദിരം, ഒരു വായനശാല എന്നിവ ആര്‍എസ്എസുകാര്‍ തകര്‍ത്തു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്.
കൂത്ത് പറമ്പ് ആശുപത്രിയില്‍ പോസ്റ് മോര്‍ട്ടത്തിന് ശേഷം വെട്ടേറ്റ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൊറ്റേക്കാട്ട് ഷാജിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.












Click it and Unblock the Notifications