മലയാളം വിന്റോസ് അക്ഷയയ്ക്ക് സഹായകരം
തിരുവനന്തപുരം: അക്ഷയ പദ്ധതി നടപ്പിലാക്കുന്നതില്‍ മൈക്രോസോഫ്റ്റിന്റെ മലയാളം വിന്റോസ് ഏറെ സഹായകരമാവുമെന്ന് വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ മലയാളം വിന്റോസ് വികസിപ്പിക്കുമെന്നാണ് ബില്‍ ഗേറ്റ്സ് നല്‍കിയ വാഗ്ദാനം. കമ്പ്യൂട്ടര്‍ സാക്ഷരത ലക്ഷ്യമാക്കിയുള്ള അക്ഷയാ പദ്ധതി നടപ്പിലാക്കുന്നതിന് ഇത് ഏറെ ഗുണകരമാവും.
വിവരസാങ്കേതികവിദ്യാ രംഗത്ത് കേരളത്തിനുള്ള താത്പര്യങ്ങള്‍ ബില്‍ ഗേറ്റ്സിനെ ധരിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഐ ടി രംഗത്തെ മലയാളികളുടെ സാന്നിധ്യത്തെ പറ്റി ബില്‍ ഗേറ്റ്സുമായുള്ള കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ മാത്രമല്ല ഐ ടി അടിസ്ഥാന സൗകര്യങ്ങളിലും മാനുഷിക വിഭവശേഷിയിലും ജനങ്ങളെ പൂര്‍ണമായും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്നതിലും കേരളത്തിനുള്ള സാധ്യതകളെ കുറിച്ച് ഗേറ്റ്സിനെ ധരിപ്പിച്ചു.
ജനവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ മൈക്രോസോഫ്റ്റിന്റെ സാന്നിധ്യമുണ്ടാവും.
സോഫ്റ്റ്വേര്‍ രംഗത്ത് കേരളത്തിന് തുറന്ന സമീപനമാണുള്ളത്. സ്വതന്ത്ര സോഫ്റ്റ്വേറുകള്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമല്ല. സ്വതന്ത്ര സോഫ്റ്റ്വേര്‍ സംബന്ധിച്ച് സര്‍ക്കാരിന്റേത് പ്രായോഗികമായ സമീപനമാണ്. നമ്മുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്.
ഈ പ്രശ്നത്തില്‍ സര്‍ക്കാരിന് ആശയപരമായ പക്ഷപാതങ്ങളില്ല. താത്വികമായ പ്രശ്നങ്ങളുടെ പേരിലാണ് പലപ്പോഴും കേരളത്തിന് അവസരങ്ങള്‍ നഷ്ടമായത്- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications