യുഎന്‍ പരിശോധകര്‍ ഇറാഖില്‍
ബാഗ്ദാദ്: യുഎന്‍ ആയുധപരിശോധകര്‍ നവമ്പര്‍ 18 തിങ്കളാഴ്ച ഇറാഖിലെത്തി. ഹാന്‍സ് ബ്ലിക്സാണ് സംഘത്തലവന്‍.
സര്‍വനാശത്തിനുതകുന്ന ആയുധങ്ങള്‍ ഇറാഖിന്റെ പക്കലുണ്ടോ എന്ന് പരിശോധിക്കാനാണ് ഇവര്‍ എത്തിയിരിക്കുന്നത്. എല്ലായിടവും പരിശോധിക്കാന്‍ സമ്മതിക്കുമെന്ന ഇറാഖിന്റെ ഉറപ്പിന്മേലാണ് ആയുധപരിശോധകരുടെ സന്ദര്‍ശനം.
ആയുധപരിശോധകരെ തടഞ്ഞാല്‍ യുദ്ധം ഏറ്റുവാങ്ങണമെന്നാണ് യുഎസിന്റെയും ബ്രിട്ടന്റെയും ഭീഷണി. ഏകദേശം രണ്ട് ലക്ഷം സൈനികരെ യുദ്ധത്തിനായി യുഎസും ബ്രിട്ടനും ഒരുക്കിയിരിക്കുകയാണ്. ആയുധപരിശോധകരെ അനുവദിക്കണമെന്ന യുഎന്‍ പ്രമേയം ഇറാഖ് പാര്‍ലമെന്റ് തള്ളിയെങ്കിലും ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ആയുധപരിശോധകരെ ക്ഷണിക്കുകയായിരുന്നു.












Click it and Unblock the Notifications